കുട്ടികളുടെ ആശുപത്രിയിൽ നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗം

കോട്ടയം : മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ (ഐസിഎച്ച്) നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗം നിർമാണം അവസാന ഘട്ടത്തിൽ. അന്തരീക്ഷ വായു ക്രമീകരിച്ച് അസുഖം മറ്റു രോഗികൾക്ക് പടരാതിരിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. സാംക്രമിക രോഗം ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനുള്ള നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗം അടുത്ത ആഴ്ചയോടെ പ്രവർത്തിച്ചു തുടങ്ങും. കുട്ടികളുടെ ആശുപത്രി കെട്ടിടത്തിനു സമീപത്തുള്ള ‘വാലീസ് കാൻസർ കെയർ’ മന്ദിരത്തിന്റെ രണ്ടാം നിലയാണ് നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗം ആക്കി മാറ്റിയത്. കോവിഡ് രോഗികളെയും മറ്റു സാംക്രമിക രോഗങ്ങൾ ബാധിച്ച കുട്ടികളെയും ആണ് നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗത്തിൽ കിടത്തി ചികിത്സിക്കുക. ദേശീയ ആരോഗ്യ ദൗത്യ പദ്ധതി പ്രകാരം 2.5 കോടി രൂപ ചെലവഴിച്ചാണ് നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗം ആരംഭിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*