നെഹ്രു ട്രോഫി വള്ളംകളി; കുമരകം ടൗൺ ബോട്ട് ക്ലബ്, ചമ്പക്കുളം ചുണ്ടൻ വള്ളത്തിൽ നിന്നുള്ള പരിശീലന ദൃശ്യങ്ങൾ: യെൻസ് ടൈംസ് ന്യൂസ് എക്സ്ക്ലൂസീവ്

കുമരകം: നാലുവട്ടം കപ്പ് നേടിയ ഓർമ്മകളുടെ ആവേശത്തോടെ വീണ്ടും നെഹ്രു ട്രോഫി നേടാൻ കുമരകം ടൗൺ ബോട്ട് ക്ലബ് തീവ്രപരിശീലനത്തിലാണ്. ഇത്തവണ 83 തുഴച്ചിൽക്കാരും 5 അമരക്കാരും 5 നിലക്കാരും 2 ഇടിയൻമാരും ഉൾപ്പടെ ആകെ 95 പേരുമായി ചമ്പക്കുളം ചുണ്ടനിൽ മാറ്റുരയ്ക്കുന്ന ടീം തികഞ്ഞ അത്മവിശ്വാസത്തിലാണ്.

കപ്പ് ഉറപ്പിക്കാൻ കുമരകത്തെ യുവാക്കൾക്കൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള കായിക താരങ്ങളേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹരിയാന, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമുള്ള കയാക്കിംഗ് കനോയിംഗ് താരങ്ങളായ ഇരുപതോളം പേരെയാണ് ടീമിലുൾപ്പെടുത്തിയിട്ടുള്ളത്.
ലീഡിംഗ് ക്യാപ്റ്റനായ ലാലപ്പൻ കുമരകത്തിൻ്റെയും ടീം ക്യാപ്റ്റനായ മോനപ്പൻ്റെയും നിയന്ത്രണത്തിൽ മാസങ്ങളായുള്ള പരിശീലനത്തിൻ്റെ അവസാനഘട്ടത്തിലാണ് ടീം. കരാട്ടേ പരിശീലകനായ വയല വിനോദ് മാസ്റ്ററുടെ നേതൃത്വത്തിൽ മുൻ സൈനികനായ സാബു എം പിയും ശാരീരിക ക്ഷമതയ്ക്കുള്ള പരിലനം നൽകുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം 17 ദിവസം മാത്രമായി തീവ്രപരിശീലനം ചുരുക്കിയെങ്കിലും ആവേശം ഒട്ടും കുറവല്ല. അവസാന ഘട്ട പരിശീലനത്തിന് 35 ലക്ഷം രൂപയോളം ചിലവുണ്ടെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
പ്രധാന സ്പോൺസറായ സന്തോഷ് ടി കുരുവിളയാണ് ക്യാപ്റ്റൻ.

Be the first to comment

Leave a Reply

Your email address will not be published.


*