മാന്നാനം കെ ഇ കോളേജിലെ ബികോം വിദ്യാർത്ഥിനി ബൈക്ക് അപകടത്തിൽ മരിച്ചു

ആർപ്പൂക്കര : മാന്നാനം കെ ഇ കോളേജിലെ ബികോം വിദ്യാർത്ഥിനി ബൈക്ക് അപകടത്തിൽ മരിച്ചു. വില്ലൂന്നി പോത്താലിൽ ബിജുവിന്റെ മകൾ നിത്യ ബിജു (20) ആണ് മരിച്ചത്.മാന്നാനം കെ ഇ കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് 5.30 ഓടെ മാന്നാനത്തു നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ മറ്റപ്പള്ളിക്കു സമീപം വച്ചാണ് അപകടം നടന്നത്.

നിത്യ ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കയായിരുന്നു എന്ന് സമീപവാസികൾ പറഞ്ഞു. അപകടം ഉണ്ടായ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തുമണിയോടെ മരണം സംഭവിച്ചു. ഗാന്ധിനഗർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

പിതാവ് :ബിജു (ടൈൽസ് കോൺട്രാക്ടർ), മാതാവ്: അജിതാ ബിജു ( നേഴസ് ഇസ്രയേൽ ), ഏകസഹോദരൻ: നിധിൻ (ഇന്ത്യൻ ആർമി). സംസ്കാരം പിന്നീട്.
പിന്നീട്.

Be the first to comment

Leave a Reply

Your email address will not be published.


*