
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മൊഴയിൽ ഉറച്ചു നിൽക്കുന്നതായി സാക്ഷികൾ വ്യക്തമാക്കി. ആരും കൂറുമാറില്ലെന്നും കേസിനൊപ്പം നിൽക്കുമെന്നും സാക്ഷികൾ പറഞ്ഞു.
ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. സാക്ഷികൾ കുറുമാറാതിരിക്കാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്.
ചെന്താമര അപായപ്പെടുത്തുമെന്ന് കരുതി പ്രദേശത്ത് നിന്ന് നാടുവിട്ട രണ്ട് പേരെ പൊലീസ് കണ്ടെത്തി. ഇവരെ കേസിലെ സാക്ഷികളാണ്.കൊലപാതകത്തിനു ശേഷം പ്രദേശത്ത് നിന്ന് കാണാതായവരുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്.
Be the first to comment