പാലക്കാട്‌ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പൊലീസ് അനാസ്ഥയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: പാലക്കാട്‌ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പൊലീസ് അനാസ്ഥയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചെന്നും ഗുണ്ടകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയില്‍ എം.ഷംസുദ്ധീൻ എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടിസിന്മേലുള്ള ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

അഞ്ച് വർഷം മുമ്പ് കൊലപ്പെടുത്തിയയാളുടെ വീടിനടുത്ത് ചെന്താമര ഒന്നര മാസക്കാലമാണ് ജാമ്യ വ്യവസ്ഥ ലംഘിച്ചു ജീവിച്ചത്. കുട്ടികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുന്ന ചെന്താമര രാത്രി ആയുധവുമായി പുറത്തിറങ്ങി ആളുകളെ ഭയപ്പെടുത്തുകയായിരുന്നു. എന്നിട്ടും ജാമ്യം റദ്ദാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചില്ല. എല്ലാ സ്ഥലത്തും ഗുണ്ടകളുടെ ബർത്ത്ഡേ പാർട്ടി നടത്തുകയാണ്.

സിപിഎം മാലായിട്ടു സ്വീകരിച്ച കാപ്പ കേസ് പ്രതി ജംഗ്ഷനിൽ ഗുണ്ടകളെ വിളിച്ചു കൂട്ടി കേക്ക് മുറിച്ചു ആഘോഷിക്കുന്നു. സംസ്ഥാനത്ത് ശക്തമായ ഗുണ്ട പൊലീസ് നെക്‌സസുണ്ട്. പൊലീസിലെ അധികാരക്രമത്തിന് തുരങ്കം വയ്ക്കുന്ന ഇടപെടലുകൾ ഉണ്ടാകുന്നു. പൊലീസിന്‍റെ അനാസ്ഥയാണ് ഇതിന്‍റെ ഫലമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*