
ദക്ഷിണേഷ്യയില്‍ ആദ്യമായി സ്വവര്‍ഗ വിവാഹത്തിന് രജിസ്ട്രേഷന്‍ നല്‍കുന്ന രാജ്യമായി നേപ്പാള്‍. മായാ ഗുരങ് (35), സുരേന്ദ്ര പാണ്ഡെ (27) എന്നിവരുടെ വിവാഹമാണ് ലാംജങ് ജില്ലയിലെ ദോര്‍ദി റൂറല്‍ മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. മായാ ഗുരങ് ട്രാന്‍സ് ജെന്‍ഡര്‍ വനിതയാണെങ്കിലും നിയമപരമായി പുരുഷനാണ്. അതിനാലാണ് സ്വവര്‍ഗ വിവാഹം എന്ന രീതിയില്‍ രജിസ്റ്റര്‍ ചെയ്തത്.
2007ല്‍ സ്വവര്‍ഗ വിവാഹം നേപ്പാള്‍ സുപ്രീംകോടതി നിയമവിധേയമാക്കിയിരുന്നു. മായ ഉള്‍പ്പെടെയുള്ള ട്രാന്‍സ് വ്യക്തികളുടെ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി വിധി. എന്നാല്‍, നിയമത്തിലെ തടസ്സങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗുരാങ് ഉള്‍പ്പെടെയുള്ളവരുട വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷകള്‍ കീഴ്‌ക്കോടതികള്‍ തള്ളിയിരുന്നു. നിയമപരമായ സ്ത്രീയേയും പുരുഷനേയും അല്ലാതെ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് കാഠ്മണ്ഡു കോടതി സ്വീകരിച്ചത്. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയും ഹര്‍ജി തള്ളി.
തുടര്‍ന്ന് റിട്ട് ഹര്‍ജിയുമായി ഇവര്‍ വീണ്ടും സുപ്രീംകോടതിയ സമീപിച്ചു. ഈ ഹര്‍ജിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാന്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്നാണ് രജിസ്ട്രേഷൻ നടത്തിയത്. താത്ക്കാലികമായാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആവശ്യമായ നിയമ നിര്‍മാണങ്ങള്‍ക്ക് ശേഷം വിവാഹം സ്ഥിരമായി രജിസ്റ്റര്‍ ചെയ്യും.
Be the first to comment