പൊതുമാപ്പ് അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താം ; യുഎഇ സൗകര്യമൊരുക്കുന്നു

അബുദബി : യുഎഇയിലെര്‍ പൊതുമാപ്പ്  അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താന്‍ സൗകര്യമൊരുക്കുകയാണ് യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ വിമാന കമ്പനികളുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് , കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ചര്‍ച്ച നടത്തി. വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കണമെന്നാണ് ഐസിപി ആവശ്യപ്പെട്ടത്.

ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഫ്ളൈ ദുബായ്, വിസ് എയര്‍ അബുദബി എന്നിങ്ങനെയുള്ള യുഎഇ എയര്‍ലൈനുകളോട് ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്നിവര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും.

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയമലംഘന താമസ കാലയളവിൽ ജോലിയില്ലാതെ അലഞ്ഞു തിരിഞ്ഞവരുടെ പക്കൽ വിമാനക്കൂലിക്കുള്ള പണമുണ്ടാകാറില്ല. അതിനാണ് ഇപ്പോള്‍ ആശ്വാസമാകുന്നത്. ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഫ്ളൈ ദുബായ്, വിസ് എയര്‍ അബുദബി എന്നിങ്ങനെയുള്ള യുഎഇ എയര്‍ലൈനുകളോട് ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.

രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്നിവര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയമലംഘന താമസ കാലയളവിൽ ജോലിയില്ലാതെ അലഞ്ഞു തിരിഞ്ഞവരുടെ പക്കൽ വിമാനക്കൂലിക്കുള്ള പണമുണ്ടാകാറില്ല. അതിനാണ് ഇപ്പോള്‍ ആശ്വാസമാകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*