
തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിൽപ്പന നടത്തി. 11 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വിറ്റത്. തിരുവല്ല സ്വദേശിനിയായ സ്ത്രീയാണ് മൂന്ന് ലക്ഷം രൂപ നല്‍കി കുഞ്ഞിനെ വാങ്ങിയത്. കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്ന് കുട്ടിയെ പൊലീസ് വീണ്ടെടുത്തു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.
പ്രസവം കഴിഞ്ഞ് വീട്ടിലേക്കു പോകുംമുൻപു തന്നെ ആശുപത്രിയിൽവച്ച് വിൽപന നടത്തുകയായിരുന്നു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കുമെതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുക്കും. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നൽകിയിട്ടുണ്ട്.
Be the first to comment