വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുകി സ്വിഫ്റ്റ് അടുത്ത മാസത്തോടെ പുറത്തിറങ്ങിയേക്കും

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുകി സ്വിഫ്റ്റ് അടുത്ത മാസത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്നായിരുന്നു മാരുതി സുസുകി സ്വിഫ്റ്റിന്റെ മൂന്നാം തലമുറ. പരിഷ്‍കരിച്ച രൂപകൽപ്പനയും അത്യാധുനിക ഇന്റീരിയറും പുതിയ ‘സി-സീരീസ്’ (Z-series) പെട്രോൾ എഞ്ചിനും ഉൾപ്പടെ നിരവധി സവിശേഷതകളോടെയാണ് പുതിയ ന്യൂ ജെൻ മോഡലെത്തുന്നത്.

നാലാം തലമുറ സ്വിഫ്റ്റിന് പുതിയ സി-സീരീസ് എഞ്ചിൻ ലഭിക്കുമെന്ന് ഇപ്പോൾ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്. നിലവിലുള്ള സ്വിഫ്റ്റിന് കെ – സീരീസ്, 1.2 ലിറ്റർ, ഫോർ സിലണ്ടർ എഞ്ചിനാണ് നൽകിയിരിക്കുന്നത്. അതേസമയം, പുതിയ മോഡൽ സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാവും ലഭിക്കുക. ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ എഞ്ചിൻ ഉയർന്ന ഇന്ധനക്ഷമതയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടെസ്റ്റ് സാഹചര്യങ്ങളിൽ ലിറ്ററിന് 40 കിലോമീറ്റർ മൈലേജ് നൽകാൻ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിലെ ഈ പുതിയ എഞ്ചിൻ ‘Z12’ എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുന്നത്. മാനുവൽ ട്രാൻസ്മിഷനോട് കൂടി ലിറ്ററിന് 22.38 കിലോമീറ്ററും AGS ഗിയർബോക്സ് ഉപയോഗിച്ച് ലിറ്ററിന് 22.56 കിലോമീറ്ററും സർട്ടിഫൈഡ് റേഞ്ചുള്ള നിലവിലെ സ്വിഫ്റ്റിന്റെ എഞ്ചിനേക്കാൾ ഇത് ഗണ്യമായ നേട്ടമായിരിക്കും. പവർ ഔട്ട്‌പുട്ട് നിലവിലുള്ള കെ-സീരീസ് എഞ്ചിന് ഏറെ കുറേ സമാനമായിരിക്കും എങ്കിലും ടോർഖ് ഉൽപ്പാദനം ഉയർന്നതായിരിക്കുമെന്നാണ് പ്രതീക്ഷ. ഹാച്ച്ബാക്ക് മോഡൽ പ്രാഥമികമായി സിറ്റി സ്ട്രീറ്റുകളെ ഉദ്ദേശിച്ചുള്ളതായതിനാൽ ഇത് സ്വിഫ്റ്റിന് അനുയോജ്യമാകും.

40 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനമെങ്കിലും പ്രൊഡക്ഷൻ മോഡൽ 30 കിലോമീറ്ററിന് അടുത്ത് മാത്രമാകും മൈലേജ് നൽകുക. പുതിയ Z12 എഞ്ചിൻ ഉപയോഗിക്കുന്നതിലൂടെ അടുത്ത തലമുറ സ്വിഫ്റ്റ് മൈലേജിൻ്റെ കാര്യത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. പരീക്ഷണം നടത്തുന്ന സാഹചര്യങ്ങളിൽ അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിലെ പുതിയ Z12 എഞ്ചിൻ ഒരു ലിറ്റർ പെട്രോളിൽ 40 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മൈലേജാണ് നൽകുന്നത് എങ്കിൽ ബൈക്കുകളോട് പോലും മൈലേജിൽ മത്സരിക്കുന്ന മോഡലായി സ്വിഫ്റ്റ് മാറും.

Be the first to comment

Leave a Reply

Your email address will not be published.


*