വിജയ്‌യുടെ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു

നടൻ വിജയ് ആരംഭിച്ച പുതിയ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു. വിജയ് തന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോൺ വഴിയും വെബ്‌സൈറ്റ് വഴിയും അംഗത്വമെടുക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്‌ക്കരിച്ചത്.

ആദ്യമണിക്കൂറിൽ തന്നെ 20 ലക്ഷത്തിൽ അധികം ആളുകളാണ് അംഗത്വത്തിനായി വെബ്സൈറ്റിൽ കയറിയത്. ഇതോടെ സൈറ്റിൻ്റെ പ്രവർത്തനം താൽക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷകണക്കിന് ആളുകളാണ് രജിസ്റ്റർ ചെയ്തത്.

‘പിറപോകും എല്ലാ ഉയിരുക്കും’ എന്ന അടിക്കുറിപ്പിന് കീഴിൽ താൻ നൽകിയ പ്രതിജ്ഞ വായിച്ച് തൻ്റെ രാഷ്ട്രീയ സംഘടനയിൽ ചേരാൻ വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

‘സമത്വത്തിൻ്റെ അടിസ്ഥാന തത്വം പാലിച്ച് ടിവികെയിൽ ചേരുന്നതിലൂടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി പ്രതിജ്ഞ വായിച്ച് അംഗത്വ കാർഡ് ലഭിക്കുന്നതിന് ക്യുആർ കോഡ് ഉപയോഗിക്കുക,’ എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ താരം പറഞ്ഞു.

പാർട്ടിയിൽ ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് നമ്പർ നിർബന്ധമാണ്. അതേസമയം വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ പൊതുസമ്മേളനം ഏപ്രിലിൽ മധുരയിൽ വെച്ച് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*