യുജിസി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 4വരെ

യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്‌ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിൽ പരീക്ഷ നടക്കും. 83 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് മോഡ് (CBT) ലാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.ac.in സന്ദര്‍ശിക്കുക.

പരീക്ഷാകേന്ദ്രം സംബന്ധിച്ച് കൃത്യമായി വിവരം നല്‍കുന്ന എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പിന്നാലെ യുജിസി നെറ്റ് ജൂണ്‍ സെഷന്റെ അഡ്മിറ്റ് കാര്‍ഡുകള്‍ ഓഗസ്റ്റ് രണ്ടാം വാരത്തോടെ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

അപ്ലിക്കേഷന്‍ നമ്പര്‍, ജനനതീയതി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.അഡ്മിറ്റ് കാര്‍ഡിന്റെ കോപ്പി പരീക്ഷ ഹാളിലേക്ക് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*