റോഡ് നിയമം പഠിപ്പിക്കാന്‍ പുതിയ തന്ത്രം, വെബ് സീരീസുമായി മോട്ടോര്‍ വാഹനവകുപ്പ്

എറണാകുളം: ഗതാഗത നിയമങ്ങളെക്കുറിച്ചും മോട്ടോര്‍വാഹനവകുപ്പിൻ്റെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വെബ് സീരീസുമായി മോട്ടോര്‍ വാഹനവകുപ്പ്. മോട്ടോര്‍ വാഹനവകുപ്പിൻ്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ചോദ്യോത്തരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സീരിസ് സംപ്രേഷണം ചെയ്യുക. മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ ഉന്നതോദ്യോഗസ്ഥര്‍വരെ വിവിധ സെഷനുകളില്‍ മറുപടി നല്‍കും.

വെള്ളിയാഴ്ചകളില്‍ ഓരോ എപ്പിസോഡ് വീതം സംപ്രേഷണം ചെയ്യും. ഒട്ടേറെ തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വഴി വാഹന ഉടമകളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ ഔദ്യോഗിക സംവിധാനം ആരംഭിച്ചത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി വകുപ്പ് ഉപയോഗിക്കുന്ന വാഹന്‍-സാരഥി സോഫ്റ്റ് വെയർ ഉപഭോക്തൃ സൗഹൃദമല്ലെന്നതും തട്ടിപ്പുകാര്‍ മുതലെടുത്തു. ഗതാഗത നിയമങ്ങള്‍, റോഡ് സുരക്ഷ എന്നിവയിലും ബോധവത്കരണ സന്ദേശങ്ങളുണ്ടാകും. സംശയങ്ങള്‍ 9188961215 എന്ന വാട്സാപ്പ് നമ്പറില്‍ അയക്കാം. ചോദ്യങ്ങള്‍ ചിത്രീകരിച്ചും കൈമാറാം. https://www.youtube.com/@mvdkerala7379.

Be the first to comment

Leave a Reply

Your email address will not be published.


*