ആരാധകര്‍ വീണ്ടും ആകാംക്ഷയില്‍; സലാറിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

പ്രഭാസ് നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സലാറി’ന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ദൃശ്യവിസ്മയമാകും ചിത്രമെന്ന് ഉറപ്പുനൽകുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്.

കെജിഎഫ് എന്ന സൂപ്പർ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് സലാർ. ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നതുകൊണ്ടുതന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വർധരാജ് മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സൗഹൃദകഥയാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട് 1 സീസ്ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.

പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*