സെർവിക്കൽ ക്യാൻസർ തടയുന്നതിനുള്ള വിലകുറഞ്ഞതും തദ്ദേശീയമായി വികസിപ്പിച്ചതുമായ HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിൻ അടുത്ത വർഷം ഏപ്രിൽ-മെയ് മാസത്തോടെ ലഭ്യമാകും. 9 മുതൽ 14 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുക.
സെർവാവാക്ക് എന്ന് പേര് നൽകിയിരിക്കുന്ന വാക്‌സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് വികസിപ്പിച്ചിരിക്കുന്നത്. സെർവാവാക് എച്ച്പിവി-16, 18, 6, 11 എന്നിങ്ങനെ നാല് വകഭേദത്തിനെതിരെ പ്രതിരോധം നൽകുമെന്നാണ് റിപ്പോർട്ട്. നിലവിൽ 2,500 മുതൽ 3,300 രൂപ വരെയാണ് ഒരു ഡോസിന്റെ വിലയെങ്കിലും അടുത്ത വർഷം വാക്‌സിനേഷൻ യജ്ഞം ആരംഭിക്കുന്നതോടെ വാക്‌സിൻ ഒരു ഡോസിന് 200 മുതൽ 400 രൂപ എന്ന നിരക്കിൽ ലഭ്യമാക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനെവാല പറഞ്ഞു.
30 വയസ് കഴിഞ്ഞ സ്ത്രീകൾ സെർവിക്കൽ ക്യാൻസർ സ്‌ക്രീനിംഗ് വിധേയരാകണമെന്നും, ഇതിലൂടെ ആദ്യ സ്റ്റേജിൽ തന്നെ അസുഖം കണ്ടെത്താൻ സാധിക്കുമെന്നും എൻ.കെ അറോറ പറഞ്ഞു.
Be the first to comment