കൊച്ചി: ഇത്തവണ പുതുവത്സരാഘോഷത്തിനായി കൊച്ചിയിൽ ഒരുങ്ങുന്നത് ഭീമൻ പാപ്പാഞ്ഞി. ചരിത്രത്തിലാദ്യമായി അറുപത് അടി നീളത്തിലാണ് പാപ്പാഞ്ഞിയുടെ നിർമ്മാണം. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്.
ഒരു വർഷത്തെ ദുഖം മുഴുവൻ പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചു കളഞ്ഞാണ് കൊച്ചിക്കാർ പുതുവത്സരത്തെ വരവേൽക്കുന്നത്. ഇത്തവണ കൊറോണ വൈറസിനെ കീഴടക്കിയ പാപ്പാഞ്ഞിയെ ഒരുക്കി പ്രതീക്ഷയുടെ പുതുവർഷം സമ്മാനിക്കുകയാണ് സംഘാടകർ. അറുപതടി നീളമുള്ള പാപ്പാഞ്ഞിക്കായി ആറ് ലക്ഷത്തിലേറെ രൂപയാണ് ചിലവിടുന്നത്. പതിവ് പോലെ പരിസ്ഥിതി സൗഹൃദ പാപ്പാഞ്ഞി തന്നെയാവും ഇത്തവണയും.
ഇരുപത് ദിവസത്തിലേറെ നീളുന്ന കൊച്ചി കാർണിവലിന്റെ സമാപനമായാണ് പാപ്പാഞ്ഞിയെ കത്തിക്കുക. വിദേശത്ത് നിന്ന് പോലും ആയിരക്കണക്കിനാളുകൾ പുതുവത്സരാഘോഷത്തിനായി ഫോർട്ട് കൊച്ചിയിലെത്താറുണ്ട്.
Be the first to comment