പുതുവത്സരാഘോഷം; പോലീസ് പരിശോധനയില്‍ LSD സ്റ്റാമ്പും കഞ്ചാവുമായി രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: 10 എൽ.എസ്.ഡി. സ്റ്റാമ്പും 71 ഗ്രാം കഞ്ചാവുമായി തിരുവനന്തപുരം അമരവിള സൂരജ് ഭവനിൽ സുജിത്ത് ലാൽ (23), തിരുവനന്തപുരം ബാലരാമപുരം രത്നവില്ല വീട്ടിൽ വിഷ്ണു (23) എന്നിവരെ ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി സിറ്റി പരിധിയിൽ ക്രിസ്മസ്പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുന്നതിന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എ. അക്ബറിന്റെ നിർദേശാനുസരണം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഉദയംപേരൂർ എസ്.ഐ. പി.സി. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ കെ. ശിവകുമാർ, കെ.എം. ബൈജു, സീനിയർ സി.പി.ഒ. ശ്യാം ആർ. മേനോൻ, സി.പി.ഒ. മാരായ ഗുജ്റാൾ സി. ദാസ്, ദിലീപ് കുമാർ, പി.പി. റെജി, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സുബിൻ ദാസ് എന്നിവരാണ് പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*