ന്യൂസിലാൻഡ് പുറത്തേക്ക് ; 1987 ന് ശേഷം ടീം ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താക്കുന്നത് ഇതാദ്യം

ന്യൂയോർക്ക് : തുടർച്ചയായ മൂന്നാം വിജയത്തോടെ അഫ്ഗാനിസ്ഥാൻ ടി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് സിയിൽ വെസ്റ്റ്ഇൻഡീസിന് ശേഷം അഫ്‌ഗാനിസ്ഥാനും സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചതോടെ കിവി പ്രതീക്ഷകൾ കൂടിയാണ് അസ്തമിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ വില്യംസണും ടീമിനും ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചാലും സൂപ്പർ എട്ടിലേക്ക് കടക്കാനാവില്ല. 1987 ന് ശേഷം ഇതാദ്യമായാണ് ന്യൂസിലാൻഡ് ഒരു ലോകകപ്പിലിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താവുന്നത്.

നീണ്ട 37 വർഷങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ഇത്തരത്തിലുള്ള വലിയ തിരിച്ചടി നേരിടുന്നത്. കഴിഞ്ഞ 2023 ഏകദിന കപ്പിൽ സെമിയിലും 2019 ലോകകപ്പിൽ ഫൈനലിലും എത്തിയ ടീമാണ് ന്യൂസിലാൻഡ്. ടി 20 ലോകകപ്പ് നടന്ന 2022 സ്പെഷ്യൽ എഡിഷനിൽ സെമിയിലെത്താനും 2021 ൽ ഫൈനലിലെത്താനും ന്യൂസിലാൻഡിന് കഴിഞ്ഞിരുന്നു.

കപ്പിനും ചുണ്ടിനുമിടയിൽ എല്ലാ തവണയും നഷ്ട്ടമാകാറുള്ള കിരീടം ഇത്തവണയെങ്കിലും നേടിയെടുക്കാമെന്ന പ്രതീക്ഷയിലെത്തിയ ന്യൂസിലാൻഡ് ആദ്യ കളിയിൽ അഫ്‌ഗാനിസ്ഥാനോടും രണ്ടാം കളിയിൽ വെസ്റ്റ് ഇൻഡീസിനോടും തോറ്റു. ഗ്രൂപ്പ് സിയിൽ ന്യൂസിലാൻഡിന് ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. പിഎൻജിയുമായും ഉഗാണ്ടയുമായും.

Be the first to comment

Leave a Reply

Your email address will not be published.


*