
അതിരമ്പുഴ : തിരുനാളിനോട് അനുബന്ധിച്ച് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ പതിവായി നൽകാറുള്ള മലബാർ, മംഗലാപുരം എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു .
ജനുവരി 19 ന് കൊടികയറുന്ന അതിരമ്പുഴപ്പള്ളിയിലെ പ്രധാന തിരുനാൾ ദിവസമായ ജനുവരി 24,25 തിയതികളിൽ മലബാർ എക്സസ്പ്രസ്സ്, മംഗലാപുരം എക്സ്പ്രസ്സ്, വഞ്ചിനാട് എക്സ്പ്രസ്സ് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിക്കുന്നത് പതിവായിരുന്നു. തെക്കൻ കേരളത്തിലെ ഏറ്റവും പ്രശസ്തമായ കരിമരുന്നുകലാപ്രകടനം നടക്കുന്നത് അതിരമ്പുഴ പള്ളിയിലാണ്. കലാപ്രേമികളും ഭക്തജനങ്ങളും ജാതിമതഭേദമന്യേ ജനലക്ഷങ്ങളാണ് ഈ ദിവസങ്ങളിൽ അതിരമ്പുഴയിലേയ്ക്ക് ഒഴുകിയെത്തുന്നത്.
ജനുവരി 23 വ്യാഴാഴ്ച വൈകുന്നേരം ആറുമണിവരെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സ്റ്റേഷൻ അധികൃതർ അറിയിച്ചിരുന്നു. ഒരാഴ്ചയെങ്കിലും മുമ്പ് റെയിൽവേ നോട്ടിഫിക്കേഷൻ നൽകിയാൽ മാത്രമേ റിസർവേഷൻ സൗകര്യങ്ങൾ യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളു.പെരുന്നാളിനോട് അനുബന്ധിച്ച് ഇതാദ്യമായാണ് ഇങ്ങനെ ഒരു അനിശ്ചിതത്വം.
Be the first to comment