കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി നിഖിത സത്യപ്രതിജ്ഞ ചെയ്തു

എറണാകുളം: കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധിയായി ഇരുപത്തി ഒന്നുകാരിയായ നിഖിത ജോബി. പറൂർ വടക്കേക്കര പഞ്ചായത്തംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുറവൻതുരുത്ത് 11-ാം വാർഡിൽനടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് പ്രതിനിധിയാണ് നിഖിത.

പഞ്ചായത്തംഗമായിരുന്ന പി ജെ ജോബി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പിൽ മകൾ നിഖിത മത്സരിച്ച് വിജയിക്കുകയായിരുന്നു. സിപിഐഎമ്മിന്റെ ശക്തികേന്ദ്രത്തിൽ 228 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് നിഖിത വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ എസ് സുനി, എൻഡിഎ സ്ഥാനാർത്ഥി ഐ ബി കൃഷ്ണകുമാർ എന്നിവരായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*