ഒമ്പത് വൈസ് ചാൻസലർമാർ നാളെ രാവിലെ 11.30 ന് മുമ്പ് രാജിവെക്കണം; ഗവർണർ

തിരുവനന്തപുരം: 9 സർവകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ രാവിലെ 11.30ന് മുൻപ് രാജിവെക്കണമെന്നാണ് നിർദേശം. വിസിമാർക്ക് ഇത് സംബന്ധിച്ച് മെയിലുകൾ‌ അയച്ചതായും ഗവർണർ അറിയിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അസാധാരണമായ നീക്കത്തിലേക്കാണ് രാജ്ഭവന്‍ കടന്നിരിക്കുന്നത്. യുജിസി (UGC) ചട്ടം പാലിക്കാത്ത നിയമനത്തിന്‍റെ  പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.

കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*