നിപയില്‍ ആശ്വാസം ,പരിശോധനക്കയച്ച 42 സാംമ്പിളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്തെ നിപ ആശങ്കയില്‍ ആശ്വാസം, പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. ഹൈ  റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇനി 39 പേരുടെ ഫലം കൂടി കിട്ടാൻ ഉണ്ട്. സമ്പർക്ക പട്ടിക ആവശ്യത്തിന് രോഗികളുടെ ഉൾപ്പെടെ ഫോൺ വിവരങ്ങൾ ശേഖരിക്കും. ഇതിനായി പോലീസിന്റെ സഹായവും തേടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ്  കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി. സംസ്ഥാനത്തെ നിപ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗവ്യാപനം രണ്ടാം തരംഗത്തിക്ക് കടന്നിട്ടില്ലന്നും  ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവിൽ 4 ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 

Be the first to comment

Leave a Reply

Your email address will not be published.


*