നിപ ജാഗ്രത: കണ്ടെയിന്‍മെന്‍റ് സോണുകളിൽ ഓൺലൈന്‍ ക്ലാസുകൾ നടത്തും: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് വീട്ടിലിരുന്ന് ക്ലാസുകളില്‍ അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ്. ഐഎഎസിനാണ് മന്ത്രി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

സാക്ഷരതാ മിഷന്‍റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്‍റ് സോണുകളിൽ ഉൾപ്പെട്ട സെന്‍ററുകളിലെയും പരീക്ഷാർഥികളുടേയും പരീക്ഷകൾ പിന്നീട് നടത്തുന്നതാണെന്നും എന്നാൽ മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏഴു പഞ്ചായത്തുകളിലായി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലും പാറ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളിലാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*