കേരളം മലപ്പുറത്തെ നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്. സെപ്റ്റംബര്‍ നാലു മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ്‌, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളിൽ സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നത്.

ഇതിനു പുറമെ പാരമ്പര്യ വൈദ്യൻ ബാബുവുമായും സമ്പർക്കം ഉണ്ടായിട്ടുണ്ട്. പനി ബാധിച്ച് ഇയാളിൽ നിന്നും യുവാവ് ചികിത്സ തേടിയിരുന്നു. മലപ്പുറം നിപ കണ്‍ട്രോള്‍ സെല്‍ ആണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്.ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളില്‍ സന്ദര്‍ശം നടത്തിയവര്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം.

ഈ മാസം 6ാം തീയതി 11.30 മുതൽ 12 വരെ യുവാവ് ഫാസിൽ ക്ലിനിക്കിൽ.

ഇതേ ദിവസം തന്നെ വൈകീട്ട് 7.30 മുതൽ 7.45 വരെ ബാബു പാരമ്പര്യ ക്ലിനിക്കിൽ. അന്ന് രാത്രി 8.18 മുതൽ 10.30 വരെ യുവാവ് ജെഎംസി ക്ലിനിക്കിലും ചെലവഴിച്ചു.

ഏഴാം തീയതി 9.20 മുതൽ 9.30 വരെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ. വണ്ടൂർ നിംസ്, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും യുവാവ് സന്ദർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*