നിപ: അനിശ്ചിതകാല അവധി ഉത്തരവ് തിരുത്തി, കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 23 വരെ അവധി

നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ച് ഇറങ്ങിയ ഉത്തരവ് തിരുത്തി. പുതിയ ഉത്തരവ് പ്രകാരം ഈ മാസം 23 വരെയാണ് അവധി.

അങ്കണവാടി, മദ്രസ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകും അനിശ്ചിതകാല അവധി ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയ സാചര്യത്തിലാണ് ഉത്തരവ് തിരുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*