നിപ: കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി, നിയന്ത്രണം കടുപ്പിക്കുന്നു

നിപ വ്യാപന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടി സ്ഥാപനങ്ങൾക്കും മദ്രസ സ്ഥാപനങ്ങൾക്കും അവധിയാണ്. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ല. ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

നിപ ബാധിതരുടെ സമ്പർക്ക പട്ടിക കണക്കിലെടുത്ത് ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ വന്നതോടെയാണ് ജില്ല‌യിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷന്റെ ഏഴ് വാർ​ഡുകളും ഫറൂഖ് മുനിസിപ്പാലിറ്റിയുമാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോണുകൾ ആയിട്ടുളളത്. ജില്ലയിൽ 9 പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളായിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*