സംസ്ഥാനങ്ങൾ തെറ്റായ രീതിയിൽ വായ്പ എടുത്താൽ ഇടപെടുമെന്ന് നിർമല സീതാരാമൻ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സെസ്സായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്ന വിമര്‍ശനം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. സംസ്ഥാനങ്ങളിൽ റോഡുകളും സ്കൂളും ആശുപത്രികളും അടക്കം പണിയാനാണ് സെസ് തുക വിനിയോഗിക്കുന്നത്. രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിൽ ചിലര്‍ കേന്ദ്ര സംസ്ഥാന ബന്ധത്തെ വിമര്‍ശിക്കുന്നു.

സൗജന്യങ്ങൾ നൽകാൻ വായ്പ എടുക്കുന്നത് നല്ല കീഴ്വഴക്കമല്ല. തെറ്റായ രീതിയിൽ സംസ്ഥാനങ്ങൾ വായ്പ എടുക്കുന്നതിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ട്. ആശയസംവാദത്തിന്‍റെ അന്തരീക്ഷം നിലനിര്‍ത്താൻ കേരളം പാടുപെടുകയാണെന്നും ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി.പരമേശ്വരൻ അനുസ്മരണത്തിൽ സഹകരണ ഫെഡറലിസം എന്ന വിഷയത്തിൽ സംസാരിക്കവേ നിര്‍മല സീതാരാമൻ  പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*