രാജ്യത്ത് ഒരുലക്ഷം ബുക്കിംഗ് രജിസ്റ്റർ ചെയ്ത് നിസ്സാൻ മാഗ്‌നൈറ്റ്

നിസാൻ ഇന്ത്യയുടെ ജനപ്രിയ എസ്‌യുവി മോഡലായ മാഗ്‌നൈറ്റ് രാജ്യത്ത് ഒരുലക്ഷം ബുക്കിംഗ് രജിസ്റ്റർ ചെയ്‍തതായി റിപ്പോര്‍ട്ട്. തങ്ങളുടെ സെഗ്‌മെന്‍റിലെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനുകളിലൊന്നായ ഈ ജനപ്രിയ സബ്-കോംപാക്റ്റ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണ് ഈ നാഴികക്കല്ല് കൈവരിച്ചതായി കമ്പനി പ്രഖ്യാപിക്കുന്നത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യു തുടങ്ങിയവര്‍ക്കെതിരെ പോരാടാന്‍ 2020 ഡിസംബറിൽ ആണ് നിസാന്‍ മാഗ്നൈറ്റിനെ കമ്പനി അവതരിപ്പിച്ചത്. നിസാൻ നെക്സ്റ്റ് ട്രാൻസ്ഫോർമേഷൻ പ്ലാനിന് കീഴിൽ പുറത്തിറക്കിയ ആദ്യത്തെ ആഗോള ഉൽപ്പന്നമാണ് മാഗ്നൈറ്റ്

.മാഗ്‌നൈറ്റ് രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തത് ഇന്ത്യയിലാണ്.  നിസാൻ നെക്സ്റ്റ് ട്രാൻസ്ഫോർമേഷൻ പ്ലാനിന് കീഴിൽ പുറത്തിറക്കുന്ന ആദ്യത്തെ ആഗോള ഉൽപ്പന്നമായ മാഗ്നൈറ്റിനെ 2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.  XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയത്. ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത് എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1.0 ലിറ്റർ B4D നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റർ HRA0 ടർബോ-പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഹനം പുറത്തിറക്കിയത്.  

Be the first to comment

Leave a Reply

Your email address will not be published.


*