അതിരമ്പുഴ:അതിരമ്പുഴ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 2024 ജൂലൈമാസം അഞ്ചാം തിയതി രാവിലെ 10 മണിക്ക് ഞാറ്റുവേല ചന്ത കൃഷിഭവന്റെ ഹാളിൽ സംഘടിപ്പിക്കുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളം ഉത്‌ഘാടനം നിർവഹിക്കും.
അതിരമ്പുഴ കൃഷിഭവന്റെ പരിധിയിലുള്ള കൃഷികൂട്ടങ്ങളുടെ വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ (അച്ചാറുകൾ, സാമ്പാർ പൊടികൾ, മസാല പൊടികൾ, പലഹാരങ്ങൾ ( FSSAI സെർട്ടിഫൈഡ് ), ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ (റെഡ് ലേഡി പപ്പായ സീഡ്‌ലിംഗ്സ്, വിയറ്റ്നാം പ്ലാവിൻ തൈകൾ ,പച്ചക്കറി വിത്തുകൾ, ഗ്രൊ ബാഗുകൾ,പച്ചക്കറി തൈകൾ,ജൈവ കളനാശിനികൾ ഡോളോമൈറ്റ് ), എന്നിവ മിതമായ നിരക്കിൽ ലഭ്യമായിരിക്കും.
കാർഷിക യന്ത്ര വൽക്കരണ മിഷന്റെ ഭാഗമായി രജിസ്റ്റേർഡ് ഡീലർസിന്റെ ആഭിമുഖ്യത്തിൽ കാർഷിക യന്ത്രങ്ങൾക്ക് സബ്സിഡി ലഭിക്കുന്നതിന് SMAM രജിസ്ട്രേഷൻ ക്യാമ്പും ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കു.
SMAM രജിസ്ട്രേഷന് വരുന്നവർ ഫോട്ടോ,ആധാർ കാർഡ് കോപ്പി,കരം കെട്ടിയ രസീത് കോപ്പി, ബാങ്ക് പാസ്സ് ബുക്ക് കോപ്പി എന്നിവ കൊണ്ടുവരാൻ ശ്രദ്ധിക്കുക.
Be the first to comment