ഏറ്റുമാനൂരിൽ പിടികൂടിയ മീനിൽ രാസപദാര്‍ത്ഥമില്ലെന്ന് റിപ്പോര്‍ട്ട്; അട്ടിമറിയെന്ന് ആരോഗ്യ സമിതി അധ്യക്ഷ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കഴിഞ്ഞ ദിവസം പിടികൂടിയ പഴകിയ മീനിൽ രാസ പദാർഥങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്. മീൻ ഭക്ഷ്യയോഗ്യമാണെന്ന അറിയിപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്ന് ലഭിച്ചെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് വന്നതോടെ മീൻ തിരിച്ചു കൊടുക്കണ്ട സ്ഥിതിയിലാണ് നഗരസഭ.

എന്നാൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബീനാ ഷാജി  പറഞ്ഞു. ഇന്നലെ വൈകിട്ടാണ് മൂന്നു ടൺ പഴകിയ മൽസ്യം നാട്ടുകാരുടെ പരാതിയെ തുടർന്ന് പിടികൂടിയത്. രാസപദാര്‍ത്ഥങ്ങൾ ഉപയോഗിച്ചില്ലെന്ന് വ്യക്തമായതോടെ മീൻ തിരിച്ച് ഉടമകൾക്ക് കൊടുക്കുന്ന കാര്യത്തിൽ നഗരസഭ ഉടൻ തീരുമാനം എടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*