ഇനി തട്ടിപ്പ് ലിങ്കുകളില്‍ വീഴില്ല!; പ്രൈവസി ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇതിനോടകം തന്നെ നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സ്ആപ്പില്‍ വരുന്ന തട്ടിപ്പ് ലിങ്കുകളില്‍ നിന്ന് ഉപയോക്താവിനെ രക്ഷിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ലിങ്ക് പ്രൈവസി ഫീച്ചര്‍ എന്ന പേരിലാണ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയത്. ലിങ്ക് പ്രിവ്യു ഓഫ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. അതായത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയാല്‍ ലിങ്കുമായി ബന്ധപ്പെട്ട് സാധാരണനിലയില്‍ വരുന്ന തമ്പ്‌നെയില്‍ അല്ലെങ്കില്‍ മറ്റു ഡേറ്റകള്‍ ദൃശ്യമാകില്ല.

വാട്‌സ്ആപ്പില്‍ സുരക്ഷിതമായി ചാറ്റുകള്‍ നടത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍. ഡേറ്റാ ചോര്‍ച്ച തടയുക എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാനപ്പെട്ട ഉദ്ദേശം. പ്രൈവസിയില്‍ പോയി ലിങ്ക് പ്രിവ്യൂ ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*