തിരുവനന്തപുരം മൃഗശാലയിലെ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുരങ്ങ് മരത്തിൽ നിന്ന് തിരിച്ച് താഴെ വരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കുരങ്ങ് വേറെ എവിടെയെങ്കിലും പോകും എന്ന് കരുതുന്നില്ലായെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും കൂടുതൽ മൃഗങ്ങൾ ഉള്ളത് തിരുവനന്തപുരം മ്യൂസിയത്തിലാണ് ഇനിയും കൂടുതൽ മൃഗങ്ങളെ വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഇവിടെയെത്തിക്കും. ക്വാറന്റൈൻ നിർബന്ധമാക്കിയാണ് മൃഗങ്ങളെ തുറന്ന് വിടുന്നത്. പുതിയ മൃഗങ്ങളെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാനിരിക്കെയായിരുന്നു ഹനുമാന്‍ കുരങ്ങ് ചാടിപ്പോയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ആഞ്ഞിലി മരത്തിൽ ഉള്ള കുരങ്ങ് തളിരിലകൾ കഴിക്കുന്നുണ്ട്. കുരങ്ങിനെ ശല്യം ചെയ്ത് പിടികൂടാൻ ശ്രമിക്കുന്നില്ലെന്നും മൃഗശാല ഡയറക്ടർ വ്യക്തമാക്കി. ചൊവ്വാഴ്ച വെകിട്ട് മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ കുരങ്ങ് ചാടിപ്പോയത്.
Be the first to comment