മോശം ജീവിതശൈലി മൂലം നമ്മളില്‍ പലരേയും ബാധിച്ചിരിക്കുന്ന ഒരു ആരോഗ്യ പ്രശ്മാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് അമിതമായാൽ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇഷ്ടപ്പെട്ട ആഹാരം കഴിക്കുമ്പോള്‍ കൊളസ്ട്രോളിനെക്കുറിച്ച് ആശങ്കാകുലരാകുന്നവരുടെ എണ്ണം ചില്ലറയൊന്നുമല്ല. കഴിക്കുന്ന ആഹാരത്തില്‍ കരുതലുണ്ടെങ്കില്‍ ഭീതിയോടെ കാണേണ്ടതേ അല്ല ഈ കൊളസ്ട്രോളിനെ.
ഇതിനായി ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ കൊഴുപ്പുകള്‍ തിരഞ്ഞെടുക്കുക എന്നതാണ്. പൂരിത കൊഴുപ്പാണ് ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ ലെവല്‍ കൂട്ടുന്നത്. ദൈനംദിന കാലറിയുടെ ഏഴു ശതമാനത്തില്‍ താഴെ ആകണം പൂരിത കൊഴുപ്പിന്റെ അളവ്. റെഡ് മീറ്റ്, ഉയര്‍ന്ന തോതില്‍ കൊഴുപ്പടങ്ങിയ പാല്‍, പാലുല്‍പ്പന്നങ്ങള്‍, ചോക്ലേറ്റ്, ബേക്കറി ഉല്‍പന്നങ്ങള്‍, എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഇവയിലെല്ലാം കാണുന്നത് പൂരിത കൊഴുപ്പാണ്.
കൊളസ്ട്രോള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി കരള്‍, മറ്റ് അവയവ മാംസം, മുട്ടയുടെ മഞ്ഞ, ചെമ്മീന്‍, കൊഴുപ്പേറിയ പാല്‍, പൊരിച്ചതും വറുത്തതുമായ ആഹാരം എന്നിവയുടെ ഉപയോഗം കുറയ്ക്കുക. നാരുകൾ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുന്നതുവഴി ദഹനനാളത്തില്‍ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നതു കുറയ്ക്കുവാന്‍ സാധിക്കും.
പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നമ്മുടെ ഭക്ഷണത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്ന സംയുക്തങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൂട്ടാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കും. ഇവ ഹൃദയത്തെ രക്തം കട്ട പിടിക്കുന്നതില്‍ നിന്നും വീക്കത്തില്‍ നിന്നും സംരക്ഷിക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
Be the first to comment