കണ്ണൂരിൽ നിപയില്ല ; നിരീക്ഷണത്തിലിരുന്ന 2 പേരുടേയും പരിശോധന ഫലം നെഗറ്റീവ്

കണ്ണൂർ : നിപ രോഗം സംശയിച്ച് കണ്ണൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 2 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി.

മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനുമാണ് നിപ സംശയിച്ചിരുന്നത്. പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് പരിശോധനയ്ക്കായി സ്രവം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*