പ്രമുഖ സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് പുതിയ സാങ്കേതിക തകരാര്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ പ്രൊഫൈലുകളില്‍ നിന്ന് പഴയ പോസ്റ്റുകളെല്ലാം അപ്രത്യക്ഷമാകുന്നതാണ് പുതിയ പ്രശ്‌നം. ലോഗിൻ ചെയ്ത് ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ ‘നോ പോസ്റ്റ് അവൈലബിൾ’ എന്നാണ് ദൃശ്യമാകുന്നത്. ഫേസ്ബുക്ക് പ്രൊഫൈലുകളിലെ പോസ്റ്റുകളെല്ലാം താനേ അപ്രക്ത്യക്ഷമാകുന്നുവെന്നാണ് പരാതി.
ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ പ്രശ്‌നം നേരിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്സിലൂടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ ഫേസ്ബുക്കിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഇത് ടെക്നിക്കൽ ഗ്ലിച്ച് മാത്രമാണെന്നാണ് വിലയിരുത്തുന്നത്, പോസ്റ്റുകൾ ദൃശ്യമാകുന്നിലെങ്കിലും, നോട്ടിഫിക്കേഷൻ സേവനങ്ങൾ ലഭിക്കുന്നതായി ഉപയോക്താക്കളിൽ ചിലർ വ്യക്തമാക്കിയിട്ടുണ്ട്.
Where are my posts, @facebook?
And also some of my friends’?#Facebook#Meta#WhereAreMyPosts pic.twitter.com/3TXbR7zpJJ— Shamik Sen (@ShamikSen) April 16, 2024
സ്മാർട്ഫോണുകളിൽ ലോഗിൻ ചെയ്യുമ്പോൾ ഈ പ്രശനമില്ലെന്നതാണ് ശ്രദ്ധേയം. പിസി ബ്രൗസറിലൂടെ അപ്ലിക്കേഷൻ ഉപയോഗിക്കുന്നവരാണ് സാങ്കേതിക തകരാര്‍ നേരിട്ടത്. മെറ്റ ഇതുവരെ സാങ്കേതിക തകരാർ സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
Be the first to comment