സിഗ്നൽ സംവിധാനമില്ല; അതിരമ്പുഴ കോട്ടമുറി ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു

അതിരമ്പുഴ: അതിരമ്പുഴ കോട്ടമുറി ജംഗ്ഷനിൽ സിഗ്നൽ സംവിധാനമില്ലാത്തതിനാൽ അപകടങ്ങൾ പതിവാകുന്നു.  ഏറ്റുമാനൂർ – നീണ്ടൂർ റോഡും  പാറോലിക്കൽ മുട്ടപ്പള്ളി റോഡും ക്രോസ് ചെയ്യുന്ന ജംഗ്ഷനാണ് കോട്ടമുറി.

ഇവിടെ സിഗ്നൽ സംവിധാനമില്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഓട്ടോറിക്ഷ തൊഴിലാളികളാണ് അപകടം പറ്റുന്നവരെ സ്ഥിരമായി ആശുപത്രിയിൽ എത്തിക്കുന്നത്.

ഇന്ന് ഉച്ചയോടെ കാറും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ നീണ്ടുർ പാലനിൽക്കുംപറമ്പിൽ പി കെഹരിദാസിന് സാരമായി പരിക്കുപറ്റി. തുടർന്ന് അദ്ദേഹത്തെ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തിയാണ് അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കി റോഡിൽ ചിതറിക്കിടന്നിരുന്ന ചില്ലുകൾ നീക്കം ചെയ്ത് വാഹനഗതാഗതം പുന:സ്ഥാപിച്ചത്.

കോട്ടമുറി ജംഗ്ഷനിൽ അടിയന്തരമായി അപകട സിഗ്നൽ സംവിധാനം സ്ഥാപിക്കണമെന്ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*