ആഘോഷമായി ‘നോ ട്രൗസേഴ്‌സ് ഡേ’; അടിവസ്ത്രം മാത്രം ധരിച്ച് എവിടെയും പോകാം

വസ്ത്രങ്ങൾ പ്രധാനമായും ഓരോ സ്ഥലത്തേയും സംസ്‌കാരത്തേ സൂചിപ്പിക്കുന്നു. വസ്ത്രധാരണത്തിൽ ആളുകൾ അതീവ ശ്രദ്ധ പുലർത്താറുണ്ട്. പൊതു സ്ഥലങ്ങളിലും ഓഫീസിലുമൊക്കെ പോകുമ്പോൾ വ്യത്യസ്തമായ വസ്ത്രങ്ങളാണ് ധരിക്കുന്നത്.  ഓഫീസുകളിൽ പലയിടത്തും ഫോർമൽ വസ്ത്രങ്ങൾ മാത്രമെ ധരിക്കാൻ അനുവദിക്കാറുള്ളൂ. അങ്ങനെയുള്ള ഒരു ഓഫീസിലേക്ക് ഒരു ദിവസം പാന്റ് ധരിക്കാതെ പോയാലോ?… അച്ചടക്ക നടപടിയുടെ പേരിൽ ജോലി വരെ തെറിച്ചേക്കും എന്ന് ചിന്തിക്കുന്നുണ്ടാവും അല്ലേ… എന്നാൽ അങ്ങനെ പോകാൻ സാധിക്കുന്ന ഒരിടമുണ്ട്. 

ലണ്ടനും ന്യൂയോർക്കും അടക്കമുള്ള നഗരങ്ങളിൽ എല്ലാ വർഷവും നോ ട്രൗസേഴ്‌സ് ഡേ ആയി ആഘോഷിക്കാറുണ്ട്. കോവിഡ് മഹാമാരി മൂലം മുടങ്ങിയ ആഘോഷം വീണ്ടുമെത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ വളരെ ആവേശത്തിലായിരുന്നു. വിവിധ നിറത്തിലുള്ള അടിവസ്ത്രങ്ങൾ ധരിച്ച് ജനങ്ങൾ ഓഫീസിലും മെട്രോ സ്റ്റേഷനുകളിലും എത്തി.  അരയ്ക്ക് മുകളിലേക്ക് സാധാരണ നിലയിൽ കോട്ടും ടൈയും ജാക്കറ്റും എല്ലാം ധരിക്കും. താഴേയ്ക്ക് അടിവസ്ത്രം മാത്രം. 20 വർഷം മുൻപ് ന്യൂയോർക്കിലാണ് നോ ട്രൗസേഴ്‌സ് ഡേയ്ക്ക് തുടക്കം കുറിച്ചത്. 

ലണ്ടനിലെ വിവിധ നഗരങ്ങൾ പരിപാടി സംഘടിപ്പിച്ചിരുന്നു. മെട്രോ അടക്കമുള്ള പൊതുഗതാഗത ഗതാകതത്തിൽ ആളുകൾ ട്രൗസറില്ലാതെ എത്തി. ദി സ്റ്റിഫ് അപ്പർ ലിപ് സൊസൈറ്റിയാണ് ലണ്ടനിൽ പരിപാടി സംഘടിപ്പിച്ചത്. ട്രൗസറില്ലാതെ ആളുകൾ മെട്രോയിൽ യാത്ര ചെയ്യുന്നതും ടിക്കറ്റ് മെഷീനുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നതുമായ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

 

Be the first to comment

Leave a Reply

Your email address will not be published.


*