‘കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല’ പുതുപ്പള്ളിയിൽ വീടുകയറി പ്രചാരണം നടത്തി സിൽവർലൈൻ വിരുദ്ധ സമിതിയും പദ്ധതി ബാധിതരും

കോട്ടയം: സിൽവർലൈൻ പദ്ധതി ബാധിതരെ സംഘടിപ്പിച്ച്‌ ‘കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യം ഉയർത്തി പുതുപ്പള്ളി  മണ്ഡലത്തിലുടനീളം കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ പ്രചാരണം.  പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും സമീപത്തുള്ള ഭവനങ്ങളിലും കയറി പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ഞാലിയാകുഴിയിൽ നടത്തിയ പൊതുയോഗം കെ റെയിൽ സിൽവർലൈൻ വിരുദ്ധ സമരസമിതി സംസ്ഥാന ചെയർമാൻ എംപി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആവശ്യമായ പഠനങ്ങളോ അനുമതിയോ ഇല്ലാതെ വിനാശകരമായ പദ്ധതി നിർബന്ധബുദ്ധിയോടെ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്ന് ബാബുരാജ് ആരോപിച്ചു. ജനാധിപത്യപരമായി ചെറുത്തുനിൽക്കുകയും പോലീസിന്റെ ക്രൂരതകൾക്കിരയാകുകയും ചെയ്ത സാധാരണ ജനങ്ങളെ ആക്ഷേപിക്കുകയും സമരത്തിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുകയും ചെയ്ത പദ്ധതി അനുകൂലികളെ ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ എസ് രാജീവൻ, രക്ഷാധികാരികളായ കെ ശൈവപ്രസാദ്, എംടി, തോമസ്, ജില്ലാ രക്ഷാധികാരികളായ വിജെ ലാലി, മിനി കെ ഫിലിപ്പ്, സുധാകുര്യൻ, വിനു കുര്യാക്കോസ്, എജി പാറപ്പാട്, സിന്ധു ജയിംസ്, ശരണ്യാരാജ്, റോസ്ലിൻ ഫിലിപ്പ്, അപ്പിച്ചൻ എഴുത്തുപള്ളി, ലിബിൻ കുര്യാക്കോസ്, ജോസികുട്ടി മാത്യു, കെഎൻ രാജൻ, രതീഷ് രാജൻ, സെലിൻ ബാബു, ബാബു ജോസഫ്, മാത്യു ജേക്കബ്, മാത്യു വെട്ടിത്താനം, സിബിച്ചൻ അറുപുരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*