ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു; പിയറെ അഗസ്തിനി, ഫെറെൻച് ക്രോസ്, ആൻ ലുലിയെ എന്നിവർക്ക്

സ്‌റ്റോക്‌ഹോം: 2023ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞനായ പിയറെ അഗസ്തിനി, ഹംഗേറിയൻ ഗവേഷകൻ ഫെറെൻച് ക്രോസ്, ഫ്രഞ്ച് ശാസ്ത്രജ്ഞ ആൻ ലുലിയെ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്കാരം. ദ്രവ്യത്തിലെ ഇലക്ട്രോൺ ചലനാത്മകതയെക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റെ അറ്റോസെക്കൻഡ് സ്പന്ദനങ്ങൾ സൃഷ്ടിക്കുന്ന പരീക്ഷണാത്മക രീതികൾക്കാണ് പുരസ്‌കാരം നൽകിയത്.

ഇവരുടെ ഗവേഷണം ആറ്റോ ഫിസിക്സ് സംബന്ധിച്ച പുതിയ പഠന സാധ്യതകൾ ലോകത്തിന് നൽകിയതായി നൊബേൽ അക്കാദമി അഭിപ്രായപ്പെട്ടു. നേട്ടത്തിലൂടെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന അഞ്ചാമത്തെ വനിതയായി മാറിയിരിക്കുകയാണ് ആൻ ലുലിയെ.

Be the first to comment

Leave a Reply

Your email address will not be published.


*