പശ്ചിമബംഗാളില്‍ നിന്ന് വിദ്യാര്‍ഥിനികളെ കടത്തിക്കൊണ്ടുവന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കൊച്ചിയില്‍ പിടിയില്‍

പശ്ചിമബംഗാളില്‍ നിന്ന് വിദ്യാര്‍ഥിനികളെ കടത്തിക്കൊണ്ടുവന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കൊച്ചിയില്‍ പിടിയില്‍. ചെങ്ങമനാട് പുറയാര്‍ ഗാന്ധിപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ടെന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെയെത്തിച്ച ബിഹാര്‍ സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌കൂള്‍ യൂണിഫോം ധരിച്ച 13 കാരിയെയും 17കാരിയെയും താമസ സ്ഥലത്ത് എത്തിച്ച രണ്ട് ബിഹാര്‍ സ്വദേശികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധിപുരത്ത് കണ്ടെത്തിയത്.

പുറയാര്‍ ഭാഗത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് യുവാക്കളെയും വിദ്യാര്‍ഥികളേയും നെടുമ്പാശ്ശേരി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നെടുമ്പാശ്ശേരി പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കുട്ടികളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*