
നമ്മുടെ പല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഘടകമാണ് ടൂത്ത് ബ്രഷുകൾ. പല്ലുകൾ വൃത്തിയാക്കുക എന്നതാണ് ടൂത്ത് ബ്രഷുകളുടെ ജോലി. എല്ലാവരുടെയും പല്ലുകളും ഭക്ഷണരീതിയും ഒരുപോലെ അല്ലാത്തതുകൊണ്ട് തന്നെ ഉപയോഗിക്കേണ്ട ടൂത്ത് ബ്രഷുകളുമുണ്ട് പല തരം.
സോഫ്‌ട്, അള്‍ട്രാസോഫ്‌ട്, മീഡിയം, ഹാര്‍ഡ് എന്നിങ്ങനെ നാല് തരത്തിലാണ് നമ്മുടെ നാട്ടിൽ ടൂത്ത് ബ്രഷുകൾ ലഭ്യമാകുന്നത്. നല്ല നിരയൊത്ത പല്ലുകള്‍ ഉള്ളവര്‍ക്കും കറയോ അഴുക്കോ കാര്യമായി അടിയാത്തവര്‍ക്കും സോഫ്‌ട്, അള്‍ട്രാസോഫ്‌ട് ബ്രഷുകള്‍ ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ കാപ്പി, ചായ എന്നിവയുടെ അമിത ഉപഭോഗം മൂലം പല്ലുകളിൽ കറ അടിഞ്ഞുകൂടിയവർക്കും ഭക്ഷണം നിരന്തരം കഴിച്ചതിന്റെ അഴുക്ക് അടിഞ്ഞുകൂടിയവർക്കും മീഡിയം, ഹാര്‍ഡ് ബ്രിസലുകളുള്ള ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ ബ്രഷുകൾ തെരഞ്ഞെടുക്കുമ്പോൾ നല്ല ഗ്രിപ്പുള്ളത് തെരഞ്ഞെടുത്താനും ശ്രദ്ധിക്കുക.
Be the first to comment