ഉള്ളിലുള്ളത് കാണിക്കും ഫോൺ

ലണ്ടന്‍: ടെക് ലോകത്ത് നത്തിംഗ് (Nothing) എന്ന കമ്പനി ചര്‍ച്ചയായിട്ട് കുറേയായി. വണ്‍പ്ലസിന്‍റെ മുന്‍ പങ്കാളിയായിരുന്ന കാൾ പേയ് തുടങ്ങിയ ഈ സംരംഭം സ്‌മാർട്ട്‌ഫോൺ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചത് മുതല്‍ ഇവരുടെ ഫോണ്‍ എങ്ങനെയായിരിക്കും എന്ന ചര്‍ച്ചയും പൊടിപൊടിക്കുന്നു . ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ജൂലൈ 21 ന് ഈ ഫോണ്‍ പുറത്തിറക്കും എന്നാണ് വിവരം, അതേ സമയം നതിംഗ് ഫോൺ 1 ന്റെ കൂടുതല്‍ സവിശേഷതകൾ ചോര്‍ന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം നത്തിംഗ് ഫോണ്‍ 1ന് സുതാര്യമായ ബാക്പാനല്‍ ആയിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ട് പുതിയ ലീക്കുകള്‍ പ്രകാരം, ജിഎസ്എം അരീന ഈകാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം നത്തിംഗ് നേരത്തെ പുറത്തിറക്കിയ നത്തിംഗ് ഇയര്‍ 1 എന്ന ഇയര്‍ബഡുകള്‍ക്കും ഇത്തരത്തില്‍ സുതാര്യ കവചം ഉണ്ടായിരുന്നതിനാല്‍ നേരത്തെ തന്നെ ഇത് ചിലര്‍ ഊഹിച്ചിരുന്നു. അത് സ്ഥിരീകരിക്കുന്നതാണ് പുതിയ വാര്‍ത്ത.

കാള്‍ പേയും, കമ്പനിയുടെ ഡിസൈന്‍ മേധാവിയായ ടോം ഹോവാര്‍ഡും നത്തിങ് ഇയര്‍ 1 ന്റെ ചില സവിശേഷതകള്‍ ഫോണില്‍ ആവര്‍ത്തിക്കുമെന്ന് സ്ഥിരീകരിച്ചതായി വാള്‍പേപ്പര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഉള്ളിലുള്ളതിനെ പുറത്ത് കാണിക്കുകയെന്ന തത്വത്തില്‍ നിന്നുകൊണ്ടുള്ള രൂപകല്‍പനയാണ് തങ്ങള്‍ ആഗ്രഹിച്ചത് എന്ന് ടോം ഹോവാര്‍ഡ് പറയുന്നു. സുതാര്യമായ ബാക്ക് പാനലിനുള്ളിലെ ക്യാമറകള്‍, ചാര്‍ജിങ് കോയിലുകള്‍ ഉള്‍പ്പടെ ക്യാമറയ്ക്കുള്ളിലെ ചില പ്രധാന ഭാഗങ്ങളെ എടുത്തു കാണും വിധത്തിലായിരിക്കും ഡിസൈന്‍.

Be the first to comment

Leave a Reply

Your email address will not be published.


*