സുധാകരന് വീണ്ടും നോട്ടീസ്; 23 ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

സാമ്പത്തിക തട്ടിപ്പുക്കേസിൽ രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്  ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് . ഈ മാസം 23 ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

നേരത്തെ ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ സാവകാശം വേണമെന്ന് അറിയിച്ചതിനെ തുടർന്നാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം, കേസിൽ എങ്ങനെ പ്രതിചേർക്കപ്പെട്ടതെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കേസുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും സുധാകരൻ പ്രതികരിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങൾ അഭിഭാഷകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*