ചോദ്യം ചെയ്യലിന് ഹാജരാകണം; പീഡനപരാതിയിൽ നടൻ ജയസൂര്യക്ക് നോട്ടീസ്

പീഡനപരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടൻ ജയസൂര്യക്ക് നോട്ടീസ്. ഈ മാസം 15ന് തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

സെക്രട്ടറിയേറ്റിൽ വച്ച് നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ രണ്ടാമതും പോലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ആരോപണങ്ങൾ ഉയർന്ന സമയത്ത് നടൻ അമേരിക്കയിലായിരുന്നു. ഒരു മാസത്തിന് ശേഷമാണ് താരം നാട്ടിൽ തിരിച്ചെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*