അറിയിപ്പുകൾ; കോട്ടയം ജില്ല

* സിൽവർ ലൈൻ: എസ്പി ഓഫീസ് മാർച്ച് വെള്ളിയാഴ്ച

കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം നടത്തിയവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി നാളെ (വെള്ളി) എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും.രാവിലെ 10ന് ബസേലിയോസ് കോളജ് പരിസരത്തു നിന്ന് മാർച്ച് ആരംഭിക്കും. സമാധാനപരമായി സമരം നടത്തിയ പ്രവർത്തകർക്കെതിരെ കേസ് എടുത്ത നടപടി അംഗീകരിക്കാനാവില്ലെന്ന് ജനകീയ സമരസമിതി ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

* ചിങ്ങവനം സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം

ചിങ്ങവനം: എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി (ജൂണിയർ), മലയാളം (ജൂണിയർ), ഹിന്ദി (ജൂനിയർ) എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 28ന് രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

* വിദേശ പഠനം: സൗജന്യ സെമിനാർ 25ന്

കോട്ടയം: വിദേശത്തെ ഉപരിപഠനത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സംസ്ഥാ സർക്കാർ നൽകുന്ന സേവനങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന സൗജന്യ സെമിനാർ 25ന് കോട്ടയത്ത് നടക്കും. രാവിലെ പത്തിന് മാമ്മൻ മാപ്പിള ഹാളിൽ സെമിനാർ ആരംഭിക്കും. ഒഡെപെക് ആണ് സംഘാടകർ.

വിദേശ രാജ്യങ്ങളിലെ പഠന സാഹചര്യങ്ങൾ, കൗൺസലിംഗ്, കോഴ്സ് തെരഞ്ഞെടുക്കൽ, ഇംഗ്ലീഷ് പരിശീലനം, വിസാ നടപടിക്രമങ്ങൾ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായി മനസിലാക്കാൻ അവസരമുണ്ട്. 7012667063 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

* മുട്ടക്കോഴിക്കുഞ്ഞ് വിതരണം

പനച്ചിക്കാട്: സർക്കാർ അംഗീകൃത നഴ്സറിയിൽ നിന്ന് രണ്ട് മാസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ പനച്ചിക്കാട് മൃഗാശുപത്രിയിൽ നിന്ന് ലഭിക്കും. നാളെ (വെള്ളി) രാവിലെ ഒമ്പതിന് വിതരണം ആരംഭിക്കും. ഫോൺ: 0481 – 2330331.

* പഴുമല സ്കൂളിൽ അധ്യാപക ഒഴിവ്

പാറത്തോട്: പാറത്തോട് പഴുമല ഗവണ്മെന്റ് യുപി സ്കൂളിൽ എപിഎസ്എ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 27ന് രാവിലെ 10.30ന് സ്കൂളിൽ കൂടിക്കാഴ്ച നടക്കും. പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റുമായി എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

* വെളുത്തേടത്ത് നായർസമാജം ജില്ലാ സമ്മേളനം

പൊൻകുന്നം: കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ സമ്മേളനം 26നു രാവിലെ 10ന് പൊൻകുന്നം വ്യാപാരഭവനിൽ നടത്തുമെന്നു ജില്ലാ സെക്രട്ടറി ഇ.എസ്. രാധാകൃഷ്ണൻ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജി. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് പി. ശിവദാസ് അധ്യക്ഷത വഹിക്കും. എംജി സർവകലാശാല ബിഎ മലയാളം
പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മി രാജീവിന് സ്വീകരണം നൽകും. മുതിർന്ന സമുദായ പ്രവർത്തകൻ സി.പി. ശ്രീധരൻ നായരെ ആദരിക്കും.

*പിഎം കിസാൻ ഭൂമി വെരിഫിക്കേഷൻ ചെയ്യാതെ വാഴൂരിൽ 2378 പേർ 

വാഴൂർ: കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ പിഎം കിസാൻ ഭൂ
മി വെരിഫിക്കേഷൻ ഇതുവരെ ചെയ്യാതെ വാഴൂർ പഞ്ചായത്തിൽ 2378 പേർ. വെരിഫിക്കേഷൻ ചെയ്യാത്തവർ 25ന് മുമ്പ് അക്ഷയകേന്ദ്രം വഴിയോ ജനസേവനകേന്ദ്രം വഴിയോ സ്വന്തമായോ ചെയ്യണമെന്നും അല്ലാത്തപക്ഷം ആനുകൂല്യം തുടർന്ന് ലഭ്യമാക്കുകയില്ലെന്നും വാഴൂർ കൃഷി ഓഫീസർ അറിയിച്ചു.

*തീറ്റപ്പുൽ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി: ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതി 2022-
23 പ്രകാരം തീറ്റപ്പുൽകൃഷി പദ്ധതിയിലേക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെ പ്രവർത്തന പരിധിയിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. സങ്കരനേപ്പിയർ ഇനം കുറഞ്ഞത് 20 സെന്റ് എങ്കിലും കൃഷി ചെയ്യുന്നകർഷകർ ആയിരിക്കണം അപേക്ഷകർ. നടീൽ വസ്തുക്കൾ പദ്ധ
തിയുടെ ഭാഗമായി സൗജന്യമായി നൽകും. 

അപേക്ഷകർ സ്വന്തംപേരിൽ സ്ഥലം ഉള്ളവരോ സ്വന്തം പേരിൽ മൂന്നു വർഷത്തേക്ക് സ്ഥലം പാട്ടത്തിന് എടുത്തവരോ ആയിരിക്കണം. താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷ ആധാർ കോപ്പി, സ്വന്തം പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, തന്നാണ്ടിൽ കരമടച്ച രസീത് കോപ്പി, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ ക്ഷീരസംഘം

സെക്രട്ടറി മുഖാന്തരമോ സമർപ്പിക്കണം. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. മുൻ വർഷങ്ങളിൽ സബ്സിഡി കിട്ടാത്തവർക്കായിരിക്കും മുൻഗണന.

*കാലിത്തീറ്റ വിതരണം

ചെറുവള്ളി: ചിറക്കടവ് പഞ്ചായത്തിലെ കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണം നാളെ (വെള്ളി) രാവിലെ 11 മുതൽ ഒന്നുവരെ ചെറുവള്ളി ക്ഷീരസംഘത്തിൽ നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*