അറിയിപ്പുകൾ; കോട്ടയം ജില്ല

*കെ.പി.തോമസ് സ്പോർട്സ് അക്കാഡമിയിൽ കായിക താരങ്ങൾക്ക് പരിശീലനം

പൂഞ്ഞാർ: എസ്എംവി ഹയർ സെക്കൻഡറി സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന ദ്രോണാചാര്യ കെ.പി. തോമസ് മാസ്റ്റർ സ്പോർട്സ് അക്കാഡമിയിലേക്ക് ഈ വർഷം പത്താം ക്ലാസ് പാസായ കായിക താരങ്ങൾക്കായി 25ന് (നാളെ) സെലക്ഷൻ നടത്തും. പ്ലസ് വൺ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കായികതാരങ്ങൾ അന്നേദിവസം രാവിലെ എട്ടിന് മാർക്ക്ലിസ്റ്റും സർട്ടിഫിക്കറ്റുകളും സ്പോർട്സ് കിറ്റുമായി പൂഞ്ഞാർ ജിവി രാജാ സ്റ്റേഡിയത്തിൽ എത്തിച്ചേരണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.

*നൈപുണ്യ പരിശീലനം

കോട്ടയം: കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി വിവിധ തൊഴിൽ മേഖലകളിൽ നൈപുണ്യ പരിശീലനം സംഘടിപ്പിക്കും. താത്പര്യമുള്ളവർ 27നകം
കോട്ടയം നഗരസഭയുടെ എൻയുഎൽഎം ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0481-2561002.

 

*സ്വർണ ബോണ്ട് നിക്ഷേപം

കോട്ടയം: റിസർവ് ബാങ്കിന്റെ സോവറിൻ സ്വർണ ബോണ്ടിൽ നിക്ഷേപിക്കാൻ കോട്ടയം ഹെഡ് പോസ്റ്റോഫീസിൽ സൗകര്യമുണ്ട്. ഗ്രാമിന് 5041 രൂപ നിരക്കിൽ നിക്ഷേപിക്കാം. ആധാർകാർഡ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവയുമായി എത്തണം.
സബ് പോസ്റ്റ് ഓഫീസുകളിലും സൗകര്യമുണ്ട്. വിശദ വിവരങ്ങൾക്ക് ഫോൺ: 9400731136.

*ശ്വാസകോശരോഗ നിർണയ ക്യാമ്പ്

മാങ്ങാനം: മന്ദിരം ആശുപത്രി ശ്വാസകോശരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നാളെ(ശനി)യും ജൂലൈ രണ്ടിനും ശ്വാസകോശ നിർണയ ക്യാമ്പ് നടത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. വിശദ വിവരങ്ങൾക്ക് ഫോൺ: 04812578393

*ഗാനസംഗമം

പാലാ: ഇടപ്പാടി തരംഗിണി മ്യൂസിക് ക്ലബിന്റെ ഗാനസംഗമവും 53-ാമത് മിസ് കുമാരി അനുസ്മരണവും 26ന് ഉച്ചക്ക് 12.30 ന് ഇടപ്പാടി മേരിമാതാ ഓഡിറ്റോറിയത്തിൽ നടത്തും.

*അധ്യാപക ഒഴിവ്

പൊൻകുന്നം: ഗവണ്മെന്റ് വിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്.
28നു രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകണം. ഫോൺ:9497228221.

*രാത്രി ആരാധന

ഭരണങ്ങാനം: പാലാ രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർഥാടന ദേവാലയത്തിൽ രാത്രി ആരാധന നാളെ(ശനി) നടത്തും.

വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, ആറിന് ജപമാല പ്രദിക്ഷണം.

രാത്രി ആരാധന ശുശ്രൂഷകൾ 7.30ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് ഞായറാഴ്ച പുലർച്ചെ നാലിന് വിശുദ്ധ കുർബാനയോടെ സമാപിക്കും. ബദർ സാബു ആറുതൊട്ടിയിൽ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും. പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, രൂപത കരിസ്മാറ്റിക് ടീം അംഗങ്ങൾ തുടങ്ങിയവർ ശുശ്രൂഷകൾക്കു
നേതൃത്വം നൽകും. ശുശ്രൂഷകളുടെ ലൈവ് സംപ്രേഷണം പാലാ രൂപത ഒഫീഷ്യൽ, സെന്റ് അൽഫോൻസാ ഷ്റൈൻ എന്നീ യൂട്യൂബ് ചാനലുകളിൽ ലഭ്യമാണ്.

*രജിസ്റ്റർ ചെയ്യണം

രാമപുരം: രാമപുരം കൃഷിഭവന്റെ പരിധിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാന നിധിയിൽ ഗുണഭോക്താക്കളായിട്ടുള്ള കർഷകർ തുടർന്നും ഈ ആനുകൂല്യം ലഭിക്കുന്നതിന് കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഓൺലൈൻ സൈറ്റായ എഐഎംഎസ് പോർട്ടലിൽ 25നു മുമ്പ് കൃഷി ഭൂമിയുടെ വിവരങ്ങൾ നൽകണമെന്ന് കൃഷി
ഓഫീസർ അറിയിച്ചു.

*സബ്സിഡിക്ക് അപേക്ഷിക്കാം

പള്ളിക്കത്തോട്: കൃഷിഭവൻ പരിധിയിൽ ഇഞ്ചി, മഞ്ഞൾ എന്നിവ കുറഞ്ഞത് പത്ത് സെന്റിലെങ്കിലും കൃഷി ചെയ്തിട്ടുള്ള കർഷകർ 2022-23 സാമ്പത്തിക വർഷത്തെ കരം അടച്ച രസീതിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം കൃഷിഭവനിൽ സബ്സിഡിക്കായി അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി
ഓഫീസർ അറിയിച്ചു.

 

*കുടിവെള്ള പരിശോധന

പുതുപ്പള്ളി: പേരച്ചുവട് സ്നേഹതീരം റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിന്റെ സഹകരണത്തോടെ സൗജന്യ കുടിവെള്ള പരിശോധന പേരച്ചുവട്ടിൽ നടത്തും.

Be the first to comment

Leave a Reply

Your email address will not be published.


*