അറിയിപ്പുകൾ; കോട്ടയം ജില്ല

*പഠനോപകരണ കിറ്റ് വിതരണം: അപേക്ഷ തീയതി നീട്ടി

കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി, ഓട്ടോ മൊബൈൽ ക്ഷേമനിധി പദ്ധതി എന്നിവയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണ കിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 30 വരെ നീട്ടി.
അപേക്ഷ ഫോം ജില്ലാ ഓഫീസിലും ബോർഡിന്റെ വൈബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ktm.kmtwwfb @kerala.gov.in 
എന്ന ഇ-മെയിൽ വിലാസത്തിലും നൽകാം. വിശദ വിവരങ്ങൾക്ക് ഫോൺ: 0481-2585510.

 

*സാഫ് ഡിഎംഇ പദ്ധതി:
വോക് – ഇൻ-ഇന്റർവ്യു

കോട്ടയം: സാഫ് ഡിഎംഇ പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കുന്നതിനും പദ്ധതി നടത്തിപ്പിനുമായി മിഷൻ കോ –  ഓർഡിനേറ്ററെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. യോഗ്യത: കമ്യൂണിറ്റി ഡെവലപ്മെന്റിൽ എംഎസ്ഡബ്ല്യു അല്ലെങ്കിൽ മാർക്കറ്റിംഗിൽ എംബിഎ. ടുവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. താൽപര്യമുള്ളവർ 30ന് രാവിലെ 10ന് കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തണം. വിശദ വിവരങ്ങൾക്ക് ഫോൺ: 04812566823.

*ഡയാലിസിസ് ടെക്നീഷ്യൻ
വോക് – ഇൻ – ഇന്റർവ്യു

വൈക്കം: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപ്രതിയിലെ താത്കാലിക ഒഴിവിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നതിന് വോക് – ഇൻ – ഇന്റർവ്യു നടത്തും. പ്ലസ് ടുവും ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിൽ ഡിഗ്രി/ഡിപ്ലോമയുമാണ് യോഗ്യത. സർക്കാർ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. 40 വയസാണ് പ്രായപരിധി.
താത്പര്യമുള്ളവർ 29നു രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തണം.

*എൽ പി എസ് ടി തസ്തികയിൽ താൽക്കാലിക ഒഴിവ്

ഏറ്റുമാനൂർ: പേരൂർ സൗത്ത് ഗവണ്മെൻ്റ് എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്ക് 29ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുള്ളവർ നിശ്ചിത യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം.

*ഹിന്ദി വിഭാഗത്തിൽ അധ്യാപക ഒഴിവ്

ഏറ്റുമാനൂര്‍: ഏറ്റുമാനൂരപ്പന്‍ കോളജ് ഹിന്ദി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 11ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.ഫോണ്‍-0481-2536978, 9446381006.

 

*കൗൺസലിംഗ് സൈക്കോളജി കോഴ്സ്

പാലാ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ അംഗീകാരമുള്ള കൗൺസിലിംഗ് സൈക്കോളജി കോഴ്സ് പാലാ ചെത്തിമറ്റം രാജ് കൗൺസിലിംഗ് സെന്ററിൽ 26 ന് ആരംഭിക്കും. ഫോൺ: 9496115252, 9747497367.

 

* ക്ഷീരകർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ഉഴവൂർ: ക്ഷീരവികസന വകുപ്പ് ഉഴവൂർ ക്ഷീരവികസന യൂണിറ്റ്പരിധിയിലെ ക്ഷീര കർഷകരിൽ നിന്നും സങ്കരയിനം നേപ്പിയർ തീറ്റപ്പുൽകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. 20 സെന്റിലോ അതിൽ കൂടുതലോ സ്ഥലത്ത് ധനസഹായത്തോടെയും 20 സെന്റിൽ താഴെ ധനസഹായമില്ലാതെയും കൃഷി ചെയ്യുന്നതിനു 30 വരെ കർഷകശ്രീ പോർട്ടൽ വഴി അപേക്ഷിക്കാം.
www.ksheerasree.gov.in. 
ഫോൺ: 9847213951, 9446757216.

 

*കോഷൻ ഡെപ്പോസിറ്റ് വിതരണം

പാലാ: സെന്റ് തോമസ് കോളജിൽ നിന്ന് 2021 – 2022 അധ്യയനവർഷം കോഴ്സ് പൂർത്തിയാക്കി ടിസി വാങ്ങിയ വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് ജൂലൈ ഒന്നു മുതൽ വിതരണംചെയ്യും. വിദ്യാർഥികൾ ബന്ധപ്പെട്ട രസീത്, ഐഡി കാർഡ് എന്നിവ സഹിതം ഹാജരായി തുക കൈപ്പറ്റണം.

 

*രാമപുരം കോളജിൽ അധ്യാപക ഒഴിവ്

രാമപുരം: മാർ ആഗസ്തീനോസ് കോളജിൽ ഹിന്ദി വിഷയത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ കോളേജ് ഓഫീസിലോ principal@mac.edu.in എന്ന ഇ – മെയിലിലോ 30നു മുമ്പായി ബയോഡേറ്റ സമർപ്പിക്കണം. ഫോൺ: 04822-261440, 8281257911, 9495165051.

*എസ് ബി കോളജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

ചങ്ങനാശേരി: എസ്ബി കോളജിൽ മാത്തമാറ്റിക്സ്, സൈക്കോളജി വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ കോട്ടയം ഡെപ്യൂട്ടി ഡിസി ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. പിഎച്ച്ഡി,യുജിസി നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ www.sbcollege.ac.in എന്ന കോളജ് വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷാ ഫോറം anolajoffice@sbcollege.ac.inഎന്ന ഇ മെയിലിൽ ജൂലൈ മൂന്നിനു മുമ്പായി അയക്കേണ്ടതാണ്.

*അഡ്മിഷൻ ആരംഭിച്ചു

ചങ്ങനാശേരി: അസംപ്ഷൻ കമ്മ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് എന്നീ ഏകവത്സര കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പ്ലസ്ടു പാസായ പെൺകുട്ടികൾക്കു മാത്രം പ്രവേശനം. വിശദവിവരങ്ങൾക്ക് ഫോൺ: 9447355840.

*മർച്ചൻ്റ്സ് അസോസിയേഷൻ പൊതുയോഗം നാളെ

ചങ്ങനാശേരി: ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നാളെ രാവിലെ 10.30ന് വ്യാപാരഭവനിലെ ഇ.കെ. നാരായണ പിള്ള ഹാളിൽ പ്രസിഡന്റ് ബിജു ആന്റണി കയ്യാലപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടും. യോഗത്തിൽ വാർഷിക റിപ്പോർട്ടും കണക്കും 2022-23 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തുമെന്ന് ജനറൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര അറിയിച്ചു.

 

*ഹരിതോത്സവം 27ന്

അയ്മനം: അയ്മനം പഞ്ചായത്ത് ഹരിതോത്സവം 27നു രാവിലെ 11.30ന് എൻ.എൻ.പിള്ള ഹാളിൽ നടക്കും. ഇതോടനുബന്ധിച്ച് ഹരിതകർമ സേനാ വാർഷികവും വിവിധ കലാപരിപാടികളും നടത്തും. കലക്ടർ ഡോ. പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അധ്യക്ഷത വഹിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*