അറിയിപ്പുകൾ; കോട്ടയം ജില്ല

*പോലീസ് കോൺസ്റ്റബിൾ എൻഡുറൻസ് ടെസ്റ്റ്

കോട്ടയം: പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നം. 136/2022) തസ്തികയുടെ എൻഡ്യുറൻസ് ടെസ്റ്റ് ജൂലൈ അഞ്ചു മുതൽ പട്ടിത്താനം –  മണർകാട് ബൈപാസ് റോഡിൽ നടക്കും. ടെസ്റ്റ് സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് വൺ ടൈം രജിസ്ട്രേഷൻ ഫയൽ വഴിയും എസ്എംഎസ് മുഖേനയും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചവർ പേരൂർ പുളിമൂടിന് സമീപമുള്ള ക്നാനായ കാത്തോലി പള്ളി ഗ്രൗണ്ടിൽ രാവിലെ അഞ്ചിന് അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും
തിരിച്ചറിയൽ രേഖയുടെ അസൽ, സർക്കാർ സർവീസിലെ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത ഡോക്ടറിൽനിന്ന് ലഭിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ജൂലൈ ഒമ്പതാം തീയതിയിലെ എൻഡ്യുറൻസ് ടെസ്റ്റ് ജൂലൈ 24ലേക്ക് മാറ്റിയിട്ടുണ്ട്. ജൂലൈ ഒമ്പതിലെ അഡ്മിഷൻ ടിക്കറ്റ് ലഭിച്ച ഉദ്യോഗാർഥികൾ ജൂലൈ 24ന് അതേ അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണം.

* ജിപിഎസ് ഘടിപ്പിക്കൽ 30 വരെ

കോട്ടയം: ജില്ലയിലെ വിവിധ ആർടി ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതും ജിപിഎസ് നിർബന്ധമാക്കിയതുമായ വാഹനങ്ങളിൽ ഉപകരണം ഘടിപ്പിക്കുന്നതിനുള്ള സമയപരിധി 30ന് അവസാനിക്കും.

* ഇന്നും നാളെയും വെള്ളക്കരം സ്വീകരിക്കില്ല

കോട്ടയം: സംസ്ഥാന ഡാറ്റാ സെന്ററിലെ കേരള ജല അഥോറിറ്റിയുടെ സെർവറുകളിൽ സോഫ്റ്റ് വെയർ അപ്ഡേഷനും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ഇന്നും നാളെയും (ബുധൻ, വ്യാഴം) കുടിവെള്ളക്കരം സ്വീകരിക്കലും മറ്റ് അനുബന്ധ സേവനങ്ങളും കാഷ് കൗണ്ടറുകളിലോ ഓൺലൈൻ വഴിയോ ലഭ്യമായിരിക്കില്ല.

* ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

പാലാ: കോട്ടയം ജില്ലബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും ജില്ലാ ടീം സെലക്ഷനും ജൂലൈ ഒമ്പത്, 10 തീയതികളിൽ സെന്റ് തോമസ് കോളജ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ചടങ്ങിൽ പങ്കെടുക്കും.

സീനിയർ, ജൂനിയർ, സീനിയർ പുരുഷ-വനിതാ വിഭാഗങ്ങളിൽ കൂടാതെ മാസ്റ്റേഴ്സ് ആൻഡ് വെറ്ററൻസ് വിഭാഗത്തിലും മത്സരങ്ങൾ ഉണ്ടായിരിക്കും. ടൂർണമെന്റിൽ പങ്കെടുക്കേണ്ടവർ കെബിഎ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ അഞ്ചാണ്.

* പാലായിൽ ആധാർ മേള

പാലാ: തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂലൈ രണ്ടിന് രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെ അരുണാപുരം ബ്രില്യന്റ് സ്റ്റഡി സെന്ററിൽ ആധാർ മേള നടത്തും. പുതിയ ആധാർ കാർഡ് എടുക്കുന്നതിനും നിലവിലുള്ള കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും ആധാർ
കാർഡിൽ ഫോൺ നമ്പർ ലിങ്ക് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കും. 15 വയസിനു മുമ്പെടുത്ത ആധാർ കാർഡുകൾ നിർബന്ധമായും പുതുക്കണം. പുതിയ ആധാർ കാർഡ് എടുക്കുന്നത് സൗജന്യമാണ്. തിരുത്തലുകൾക്ക് 50 രൂപ ഫീസ് ഉണ്ടായിരിക്കും. ആവശ്യമായ രേഖകൾ കൊണ്ടു വരണം. ഫോൺ: 7593863965.

* സ്വയംതൊഴിലിന് ധനസഹായം

കോട്ടയം: പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായ സ്വാശ്രയ സംഘങ്ങൾക്കും വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്നു. പരമാവധി 15 ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള പ്രോജക്ടുകളാണ് പരിഗണിക്കുക. വിശദവിവരം കോട്ടയം പട്ടികജാതി വികസന ഓഫീസിൽ നിന്ന് ലഭിക്കും.
ഫോൺ: 0481-2562503.

* സൗജന്യ കേൾവി പരിശോധനാ ക്യാമ്പ്

കോട്ടയം: കേൾവിക്കുറവ്, ചെവിക്കുള്ളിലെ മൂളൽ പോലെയുള്ള പ്രശ്നങ്ങൾ കണ്ടെത്തി പരിശോധിക്കാൻ എൽസേലയുടെ കോട്ടയം ടൗൺ, സംക്രാന്തി ബ്രാഞ്ചുകളിൽ ജൂലൈ 4 വരെ സൗജന്യമായി കേൾവി പരിശോധിച്ച് ശ്രവണസഹായി നൽകുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 25% വരെ വിലക്കുറവും 6 മാസത്തേക്ക് സൗജന്യ ബാറ്ററിയും നൽകും. ഫോൺ: 7559939590.

Be the first to comment

Leave a Reply

Your email address will not be published.


*