കുപ്രസിദ്ധ കുറ്റവാളി മരട് അനീഷ് കൊച്ചിയിൽ പിടിയിൽ

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി മരട് അനീഷ് പിടിയിൽ. കൊച്ചി സിറ്റി പൊലീസാണ് അനീഷിനെ പിടികൂടിയത്. തൃക്കാക്കരയിൽ നടന്ന കൊലപാതക കേസിലും പനങ്ങാട്ടെ തട്ടിക്കൊണ്ടുപോകൽ കേസിലും ഇയാളെ പൊലീസ് അന്വേഷിച്ചു വരുകയായിരുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബറിനു കിട്ടിയ വിവരത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് പ്രത്യേക അന്വേഷണസംഘം അനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മരട് അനീഷ്, കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കൂടാതെ കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും വിവിധ കേസുകളിൽ പ്രതിയാണ്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, വധശ്രമം, ഗുണ്ടാപ്പിരിവ് തുടങ്ങിയ 45 കേസുകൾ കേരളത്തിൽ മാത്രം അനീഷിന്റെ പേരിലുണ്ട്.

കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശശിധരന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മിഷണർമാരായ പി.രാജ് കുമാർ, ടി.ആർ. ജയകുമാർ, പി.വി. ബേബി,
ഇൻസ്പെക്ടർമാരായ പ്രതാപ് ചന്ദ്രൻ, വിപിൻദാസ്, തൃദീപ് ചന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ അഖിൽ എയിൻ ബാബു, ജിൻസൻ ഡൊമിനിക്, സെബാസ്റ്റിൻ പി.ചാക്കോ, മനീഷ്, ജോസി, എഎസ്ഐ അനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ സന്ദീപ് കുമാർ, വിബിൻ, ജിത്തു, ശബരിനാഥ്, വിഷ്ണു, മനീഷ്, ശ്രീജിത്, എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*