സമ്പൂർണ ഡിജിറ്റലായി ബെവ്കോ

കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻറെ ഇ-ഓഫീസ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ബീവറേജസ് കോർപ്പറേഷന്റെ വളർച്ചയുടെയും പുരോഗതിയുടെയും ചരിത്രത്തിൽ വിപ്ലവകരമായ ചുവടുവെപ്പാണ് ഈ ഓഫീസ് എന്ന് മന്ത്രി പറഞ്ഞു.

ജീവനക്കാർക്ക് ജോലി അനായാസമാക്കാൻ ഇ-ഓഫീസ് സഹായകരമാകും. ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഇ-ഓഫീസ് സംവിധാനം പ്രാവർത്തികമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എസ്.ബി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് ഗുപ്ത, ഇ- ഓഫീസ് സൊല്യൂഷൻ നോഡൽ ഓഫീസർ ജാനു മോഹൻ, ബീവറേജസ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*