ഇനി വീട്ടിലിരുന്ന് വൈദ്യുതി ബിൽ അടയ്ക്കാം; മീറ്റർ റീഡർമാർ സ്വൈപ്പിങ് മെഷീനുമായി നേരിട്ടെത്തും

തിരുവനന്തപുരം: വീട്ടിലിരുന്ന് സ്വൈപ്പ് ചെയ്ത് വൈദ്യുതിബിൽ അടയ്ക്കാനുള്ള സംവിധാനം വരുന്നു. മാർച്ച് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് കെഎസ്ഇബിയുടെ ആലോചന. മീറ്റർ റീഡർമാർ കാർഡ് സ്വൈപ്പിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പണം സ്വീകരിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക.

ഉപയോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും യുപിഐ പേമെന്റ് വഴിയും പണമടയ്ക്കാനാകും. സംസ്ഥാനത്ത് 1.35 കോടി
വൈദ്യുതി ഉപയോക്താക്കളിൽ 60 ശതമാനവും ഓൺലൈനായാണ് പണമടയ്ക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ വഴിയാണ് കൂടുതൽ ഇടപാടുകളും.

നിലവിലെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാത്തവർക്കുകൂടി കെഎസ്ഇബി ഓഫീസുകളിൽ നേരിട്ടെത്താതെ പണം അടയ്ക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. കാനറാ ബാങ്കിന്റെ സഹകരണത്തോടെ അയ്യായിരത്തോളം മെഷീനുകൾ വഴി പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*